മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ ഗവൺമെൻറിന് കീഴിലുള്ള ലേബർ സ്റ്റാന്റേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബർ സ്പോർട്സ് ടൂർണമെന്റ് 2019 ഡിസംബർ 13 വെള്ളിയാഴ്ച ആരംഭിച്ചു.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ഷാർജ വിമാനത്താവളത്തിന് എതിർവശത്തുള്ള ഷാർജ നാഷണൽ പാർക്കിലെ ഷാർജ സ്‌പോർട്‌സ് കൗൺസിൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ഔദ്യോഗികമായി നടന്ന ഉത്ഘാടനച്ചടങ്ങിൽ ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ സലെം യൂസഫ് അൽ ഖസീർ, റീച്ച് ടാർഗറ്റ് സ്‌പോർട്‌സ് സർവീസസ് ഡയറക്ടർ താരിഖ് അൽ ഖബൻഷി, അബ്ദുള്ള സലെം അൽ ഖബൻഷി, മുഹമ്മദ് സലെം അൽ ഖബൻഷി, ഒമർ അൽ ഷർജി എന്നിവർ പങ്കെടുത്തു.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ടൂർണമെന്റിന്റെ ഭാഗമായി രാവിലെ ഏഴ് മണി മുതൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ബാസ്‌കറ്റ്‌ബോളിൽ അഞ്ചും ഫുട്‌ബോളിൽ ഏഴും ക്രിക്കറ്റിൽ നാലും ഹോക്കിയിൽ ഒന്നും മത്സരങ്ങളാണ് ഉൽഘാടനദിനത്തിൽ നടന്നത്.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ഷാർജ മുനിസിപ്പാലിറ്റി, ഫാൽക്കൺ പാക്ക്, ഫാസ്റ്റ് ബിൽഡിങ് കൺസ്ട്രക്ഷൻ, അഡ്നോക്, ഹമരിയ മുനിസിപ്പാലിറ്റി, അൽ ഫുറാത്, റീച്ച് ടാർഗറ്റ്, അറേബ്യൻ ഗൾഫ്, അൽ ഹജ്, അൽ മോമെയ്സ്, സ്മാർട്ട് ടെക്, ഒ.ബി.എസ്, ഇലവൻ ബ്രദേഴ്സ്, എമിരേറ്റ്‌സ് സ്റ്റീവ്‌ഡോറിങ്, യു.ഇ.എച്ച്.സി. എന്നീ ടീമുകളാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത്.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചര വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ പതിമൂന്നിന് ആരംഭിക്കുന്ന ടൂർണമെന്റ് 2020 മാർച്ച് 27 വരെ നീണ്ടുനിൽക്കും.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ക്രിക്കറ്റ്, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളീബോൾ, ഫുട്‌ബോൾ എന്നീ അഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇയിലെ പുരുഷതൊഴിലാളികൾ ഉൾപ്പെട്ട ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് 250, 000 ദിർഹം വിലമതിക്കുന്ന ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനങ്ങളും ലഭിക്കും. മത്സരിക്കുന്നവർക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരവും ടൂർണമെന്റിൽ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്തരായ കളിക്കാരെ കാണാനും അവരോടൊപ്പം കളിക്കാനുമുള്ള അവസരം ലഭിക്കും.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഷാർജ കിരീടാവകാശിയുടെയും പ്രത്യേകമാർഗനിർദേശപ്രകാരമാണ് 2017-ൽ ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് ആരംഭിച്ചത്. രാഷ്ട്രനിർമ്മാണത്തിന് വിലയേറിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് രൂപം നൽകിയിരിക്കുന്നത്. മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കുള്ള വിവിധവിനോദപരിപാടികൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. 35 ടീമുകളുമായി 2017-ലാണ് ടൂർണമെന്റ് ആരംഭിച്ചത്. ഈ വർഷം നൂറ്റിനാല്പ്പതോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന് ഷാർജയിൽ തുടക്കമായി

ഷാർജ സ്‌പോർട്‌സ് കൗൺസിലിന്റെയും റീച്ച് ടാർഗറ്റ് സ്‌പോർട്‌സ് സർവ്വീസസിന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജ പോലീസ് അടക്കമുള്ള സർക്കാർ വകുപ്പുകളുടെയും വിവിധസ്വകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തവും ലേബർ സ്‌പോർട്‌സ് ടൂർണമെന്റിലുണ്ട്. ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന്റെ സ്‌പോൺസർമാരായി ഷാർജയിലെ വിവിധസർക്കാർ വകുപ്പുകളും നിരവധി സ്വകാര്യകമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് മികച്ചരീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്കായി പ്രത്യേകപുരസ്‌കാരങ്ങളും ഈ വര്ഷം ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story