സമാധാനത്തിന്റെ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം

സമാധാനത്തിന്റെ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: സ്വപ്നങ്ങളാണ് നാളെയുടെ പടവുകളാകുന്നതെന്നും ഉത്തരവാദിത്വമുള്ള നേതൃത്വം ഇതിന് വളരെ പ്രധാനമാണെന്നും ഷാർജ ഇലക്ട്രിസിറ്റ് ആന്റ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അൽ ലീം പറഞ്ഞു.

പതിനൊന്നാമത് ലീഡർഷിപ് ആൻഡ് മാനേജ്‌മെൻറ് കോൺഗ്രസ് വീക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനത്തിന്റെ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം
ആർ.പി.എൽ കപ്പിന്റെ പ്രകാശനത്തിൽ നിന്ന്

72 ടീമുകൾ മാറ്റുരക്കുന്ന അഞ്ചാമത് റാഷിദ് അൽ ലീം പ്രീമിയർ ലീഗിന്റെ (ആർ.പി.എൽ) ലോഗോയും കപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.

വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള അലീം എക്‌സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

ലോക ക്രിക്കറ്റിന്റെയും ആർ.പി .എല്ലിന്റെയും സുന്ദര മുഹൂർത്തങ്ങളുടെ വീഡിയോ പ്രദർശനം നടന്നു.

സമാധാനത്തിന്റെ ഭാഷയാണ് ചിരി: ഡോ. റാഷിദ് അൽ ലീം

Share this story