യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നന്തി നാസർ നിര്യാതനായി

യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നന്തി നാസർ നിര്യാതനായി

ദുബായ്: യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നന്തി നാസർ (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആശുപത്രിയിലായിരുന്നു അന്ത്യം. നൂറുകണക്കിന് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനും അവശത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിലും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്ന സാമൂഹികപ്രവർത്തകനാണ്. കൊയിലാണ്ടി നന്തിബസാറിൽ മുസ്‌ലിയാർ കണ്ടി കുടുംബാംഗമാണ്. ഭാര്യ: നസീമ. മക്കൾ സന, ഷിബില (അമേരിക്ക), ഷാദ് (ബഹറിൻ).

Share this story