ഒമാൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദ് അൽ സഈദ് വിടവാങ്ങി

ഒമാൻ ഭരണാധികാരി ഖാബൂസ് ബിൻ സഈദ് അൽ സഈദ് വിടവാങ്ങി

മസ്‌ക്കത്ത്: മസ്‌കത്ത് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിടവാങ്ങി. 79 വയസ്സായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിത്സയിൽ കഴിയുകയായിരുന്നു സുൽത്താൻ.

അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ചയാളാണ് ഒമാനിലെ പ്രിയ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അൽ സഈദ്. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടതെന്ന് ദീവാൻ ഓഫ് റോയൽ കോർട്ട് വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടു.

ഒമാനെ വികസനത്തിന്റെ പുത്തനാകാശങ്ങളിലേക്ക് ഉയർത്തുകയും ജനക്ഷേമത്തിന് എന്നും ഊന്നൽ പകരുകയും ചെയ്ത സുൽത്താന്റെ വിയോഗവാർത്ത ഏറെ വേദനയോടെയാണ് ഒമാൻ ജനതയും അറബ് ലോകവും ശ്രവിച്ചത്.

അറബ് ലോകത്ത് സമാധാനം നിലനിർത്താനുള്ള പ്രയത്‌നങ്ങൾക്ക് എക്കാലത്തും മുന്നിൽ നിന്ന നായകനെയാണ് നഷ്ടമാകുന്നത്. അവിവാഹിതനായ സുൽത്താന്റെ പിൻഗാമിയെ റോയൽ ഫാമിലി കൗൺസിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുക്കും.

Share this story