മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ

മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ഷാർജ: ഇന്ത്യയ്ക്കു പുറത്ത് മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ (വെള്ളി) നടക്കും. പതിനെട്ടു മാസത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വാശിയോടെയുള്ള പ്രചാരണമാണ് നടന്നത്. വെള്ളി രാത്രി തന്നെ ഫലമറിയാം. ആറു ഭാരവാഹികൾക്ക് പുറമെ ഓഡിറ്ററേയും ഏഴ് മാനേജിങ് കമ്മിറ്റി അംഗങ്ങളേയുമാണ് തിരഞ്ഞെടുക്കുന്നത്.

43 പേരാണ് മൽസര രംഗത്തുള്ളത്. 117 പേർ പത്രിക സമർപ്പിച്ചിരുന്നു. 2552 അംഗങ്ങളാണ് ഷാർജ ഇന്ത്യൻ അസോസിയേഷനിലുള്ളത്. പോൾ ടി. ജോസഫാണ് വരണാധികാരി. ഷാർജയിൽ തിരഞ്ഞെടുപ്പ് നടത്താൻ അവകാശമുള്ള ഏക സംഘടനയും ഷാർജ ഇന്ത്യൻ അസോസിയേഷനാണ്. പതിവിലേറെ വാശിയാണ് ഇത്തവണ തിരഞ്ഞെടുപ്പിനുള്ളത്.

നിലവിലെ ഭരണസമിതിയായ വിശാല ജനകീയ മുന്നണി, മാസ് ഷാർജ നയിക്കുന്ന ജനകീയ മുന്നണി, ബിജെപിയുടെ ദേശീയ മതേതര മുന്നണി എന്നിങ്ങനെ മൂന്നു വിഭാഗമാണ് മൽസര രംഗത്തുള്ളത്. നിലവിലെ പ്രസിഡന്റി ഇ.പി. ജോൺസൺ തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിശാല ജനകീയ മുന്നണിയെ പ്രതിനിധീകരിച്ച് മൽസരിക്കുന്നത്. അഡ്വ.വൈ.എ.റഹീം (വൈസ് പ്രസിഡന്റ്), അബ്ദുള്ള മല്ലച്ചേരി (ജന.സെക്രട്ടറി), കെ.ബാലകൃഷ്ണൻ (ട്ര!ഷറർ), ടി.കെ ശ്രീനാഥൻ (ജോ. ജന. സെക്രട്ടറി), ഷാജി ജോൺ (ജോ.ട്രഷറർ), വി.കെ.പി. മുരളീധരൻ (ഓഡിറ്റർ) എന്നിവരും മാനേജിങ് കമ്മിറ്റി സ്ഥാനങ്ങളിലേക്കു അഹമ്മദ് റാവുത്തർ ഷിബിലി, ബാബു വർഗീസ്, പ്രദീഷ് ചിത്താര, എൻ.കെ.പ്രഭാകരൻ, ശശി വാര്യത്ത്, ഷഹാൽ ഹസൻ, ടി.മുഹമ്മദ് നാസർ എന്നിവരുമാണ് മുന്നണി സ്ഥാനാർഥികൾ.

മാസ് ഷാർജ നയിക്കുന്ന ജനാധിപത്യമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥി സി.ആർ.ജി. നായരാണ്. മാധവൻ നായർ പാടി (ജന. സെക്രട്ടറി), അനിൽ അമ്പാട്ട് (ട്രഷറർ), പി.ആർ. പ്രകാശ് (വൈസ് പ്രസിഡന്റ്), ജുഡ്‌സൺ സുജനൻ ജേക്കബ് (ജോ. സെക്രട്ടറി), കെ.എസ്. ചന്ദ്രബാബു (ജോ. ട്രഷറർ) എന്നിവരും മാനേജിങ്ങ് കമ്മിറ്റി സ്ഥാനത്തേക്ക് അബ്ദുൾ സലാം ഹസ്സൻ, അബ്ദുൾ വാഹിദ്, കെ.ബി ദേവരാജൻ, മണിലാൽ ഊരിടെ, മുഹമ്മദ് സോളൻ,റോയി മാത്യു, തുളസിദാസ് തുടങ്ങിയവരും മത്സരിക്കുന്നു.
ദേശീയ മതേതര ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി പി.സി ഗീവർഗീസാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്നത്. ജയൻ പുന്നൂർ (ജന. സെക്രട്ടറി), ശ്രീകുമാർ വാസുദേവൻ പിള്ള(ട്രഷറർ), മേരി ഡേവിഡ് (വൈസ് പ്രസിഡന്റ്), ചന്ദ്രൻ മേക്കാട്ട് (ജോ.സെക്രട്ടറി), ശിവകുമാർ മല്ലച്ചേരി (ജോ.ട്രഷറർ), സോമശേഖര കുറുപ്പ് (ഓഡിറ്റർ) എന്നിവരും മാനേജിങ് കമ്മിറ്റിയിലേക്ക് ജയപ്രകാശ് കല്ലങ്ങാട്ട്, സുരേഷ് കാശി, രാധാകൃഷ്ണൻ നായർ, വിജയൻ നായർ, രാജൻ രഞ്‌ജേഷ്, എസ്.എം. റാഫി, ശ്രീരാജ് ഞാറയ്ക്കാട്ട് എന്നിവരും മൽസരിക്കുന്നു. ഇതിനു പുറമെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് അബൂബക്കർ ഒറ്റയ്ക്കും രംഗത്തുണ്ട്.

Share this story