തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


കഴിഞ്ഞ പതിറ്റാണ്ടുകളിൽ തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി മാറി യു എ ഇ. പുതിയ ആകാശങ്ങൾ സ്വപ്നം കാണുന്ന ഭരണാധികാരികളുടെ ദൃഡ്ഡ നിശ്ചയവും കഠിനാധ്വാനവും ആണ് ഈ നേട്ടത്തിന് പിന്നിൽ. ഈ മരുഭൂമിയെ ഇക്കാണുന്ന ശീതളിമയിലേക്ക് നയിക്കാൻ കാരണമായതാകട്ടെ ശൈഖ് സായിദ് എന്ന സമാനതകളായില്ലാത്ത ക്രാന്തദർശിയായ ലോകനേതാവും.

തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

ലോകത്തെ തന്നെ മികച്ച വാണിജ്യ, ടൂറിസം കേന്ദ്രമായി യു എ ഇ നിൽക്കുമ്പോഴും രാജ്യത്തിന്റെ പൈതൃകത്തെ നിലനിർത്താൻ രാജ്യം ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രപിതാവിനു സ്മരണാഞ്ജലി അർപ്പിച്ചും, സ്പിരിറ്റ് ഓഫ് യൂണിയൻ എന്ന പ്രമേയത്തിലൂന്നിയും രാജ്യം അതിന്റെ ദേശീയ ദിനം ആഘോഷിക്കുകയാണ്.

തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

ഈ വർഷം ആർട്ട് 4 യൂ ഗാലറി അഭിമാനത്തോടെ ‘ട്രെഷർ ഓഫ് അറേബ്യ’ എന്നപേരിൽ ഒരു ലളിത കലാ പ്രദർശനം അഹ്മദിയ ഹെറിറ്റേജ് ഗസ്റ്റ്ഹൗസിൽ അവതരിപ്പിക്കുന്നു. 48-ാമത് ദേശീയ ദിനം ആഘോഷിക്കാൻ 20 രാജ്യക്കാരായ 48 കലാകാരന്മാർ കൈകോർക്കുന്നു. ഈ സഹിഷ്ണുത വർഷത്തിൽ 20 വ്യത്യസ്ത രാജ്യക്കാരായ കലാകാരന്മാർ അവരുടെ സൃഷ്ടികളിലൂടെ രാഷ്ട്രപിതാവ് – ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് സ്മരണാഞ്ജലിയും, രാജ്യത്തിനു ആശംസകളും അർപ്പിക്കും.

തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

ആർട്ട് 4 യു ഗാലറി അഹ്മദിയ ഹെറിറ്റേജ് ഗസ്റ്റ്ഹൗസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത്തെ എക്‌സിബിഷനാണ് ട്രെഷർ ഓഫ് അറേബ്യ, ആദ്യകാലം മുതൽ സംസ്‌കാര കൈമാറ്റത്തിനുള്ള സ്ഥലമെന്ന നിലയിൽ വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നും വ്യത്യസ്ത വ്യക്തിത്വങ്ങളിൽ നിന്നും എങ്ങനെയാണ് ഈ രാജ്യത്തിന്റെ സൗന്ദര്യത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഹാർമണിയിൽ ഒരുമിച്ച് ജീവിക്കുന്നതെങ്ങനെയെന്നും എക്‌സിബിഷൻ വെളിപ്പെടുത്തുന്നു. ചരിത്രാതീതകാലം മുതൽ ഇന്നുവരെയുള്ള സമയത്തിലൂടെയും സ്ഥലത്തിലൂടെയുമുള്ള ഒരു യാത്രയാണ് എക്‌സിബിഷന്റെ അവതരണം.

തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത രാജ്യമായി യു എ ഇ

പാരമ്പര്യവും ആധുനികതയും കൈകോർത്ത് നടക്കുന്നതും പഴയത് അസാധുവാക്കാത്തതുമായ ഒരു സവിശേഷ രാജ്യത്തിന്റെ ദേശീയാഘോഷത്തിനുതുകുന്ന തരത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ മറഞ്ഞിരിക്കുന്ന അസാധാരണമായ സൗന്ദര്യത്തെ സന്ദർശകർക്ക് പരിധിയില്ലാതെ അനുഭവിക്കാൻ ആർട്ട് 4 യു വിലൂടെ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്.

Share this story