‘സ്റ്റഡി ഇൻ ഗുജറാത്ത്’ റോഡ് ഷോയുമായി മന്ത്രി ഭുപേന്ദ്രസിഗ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ

‘സ്റ്റഡി ഇൻ ഗുജറാത്ത്’ റോഡ് ഷോയുമായി മന്ത്രി ഭുപേന്ദ്രസിഗ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: സ്റ്റഡി ഇൻ ഗുജറാത്ത് എന്ന സന്ദേശവുമായുള്ള റോഡ്‌ഷോയുടെ ഭാഗമായി ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്രസിംഗ് ചുദാസ്മയുടെ നേതൃത്വത്തിലുള്ള പര്യടന സംഘം ഷാർജ ഇന്ത്യൻസ്‌കൂളിലെത്തി. ഷാർജ ഇന്ത്യൻ സ്‌കൂൾ സ്‌കൗട്‌സ് ആൻറ് ഗൈഡ്‌സിൻറെ ബാൻറ് വാദ്യ സംഘത്തിൻറെ അകമ്പടിയോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ, ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്കും സംഘത്തിനും ഹൃദ്യമായ സ്വീകരണം നൽകി.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുജറാത്തിലെ യൂനിവേഴ്‌സിറ്റികളിൽ നടന്നു
വരുന്ന വിവിധ കോഴ്‌സുകളെപ്പറ്റി മന്ത്രി ഭുപേന്ദ്രസിംഗും വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ
സെക്രട്ടറി അഞ്ജു ഷർമ്മ ഐ.എ.എസും വിശദീകരിച്ചു. അസോസിയേഷൻ ഭരണസമിതിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇ.പി.ജോൺസണിന്റെ നേതൃത്ത്വത്തിലുള്ള പാനലിനെ അഭിനന്ദിക്കുകയും ചടങ്ങിൽ വെച്ച് മന്ത്രി ഇ.പി.ജോൺസണ് പൂച്ചെണ്ടു സമ്മാനിച്ചു.

ഷാർജ ഇന്ത്യൻ സ്‌കൂളിൻറെ മികച്ച പ്രവർത്തനങ്ങളിൽ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ എജുക്കേഷനൽ കോൺസൽ പങ്കജ് ബോഡ്‌ഗെ, വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, ഇൻകാസ് യു എ ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Share this story