രാജ്യത്ത് നടക്കുന്ന സമരങ്ങൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ: വി.ഡി.സതീശൻ എം. എൽ. എ

രാജ്യത്ത് നടക്കുന്ന സമരങ്ങൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ: വി.ഡി.സതീശൻ എം. എൽ. എ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഇന്ത്യയുടെ ഭരണഘടനയെയും, മതേതരത്വത്തെയും സംരക്ഷിക്കാൻ വേണ്ടിയുള്ള ജനാധിപത്യ പോരാട്ടമാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട്.വി.ഡി.സതീശൻ എം.എൽ.എ.പറഞ്ഞു.

ഇതിൽ മറ്റൊരു താൽപര്യങ്ങൾക്കും സ്ഥാനമില്ലെന്നും, വർഗ്ഗീയ വാദികൾക്ക് മതേതര വിശ്വാസികളെ ഭിന്നിപ്പിക്കാൻ അവസരം നൽകരുതെന്നും അതിൽ നമ്മൾ ജാഗ്രത പുലർത്തണമെന്നും ഇൻകാസ് ഷാർജ യൂനിറ്റ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ എല്ലാ അർത്ഥത്തിലും ദയനീയമായ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് ഇങ്ങനെ ഒരു ബില്ല് കൊണ്ട് വന്നതെന്ന കാര്യം നാം ഗൗരവമായി കാണണമെന്നും അദ്ദേഹം തുടർന്ന് അഭിപ്രായപ്പെട്ടു.

രാജ്യത്ത് നടക്കുന്ന സമരങ്ങൾ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ: വി.ഡി.സതീശൻ എം. എൽ. എ

ഐ.എ.എസ്സിൽ നടന്ന തെരെഞ്ഞടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ഇൻക്കാസ് ഭാരവാഹികളെ കെ.പി.സി.സി.സെക്രട്ടറിയും, എറണാകുളം ജില്ല വൈസ് പ്രസിഡണ്ടുമായ അഡ്വ: ബി.എ.മുത്തലിബ് ചടങ്ങിൽ കെ.പി.സി.സി.ക്ക് വേണ്ടി അഭിനന്ദിച്ചു.

ഇൻക്കാസ് ഷാർജ യൂനിറ്റ് പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ഐ.എ.എസ് പ്രസിഡണ്ട് ഇ.പി.ജോൺസൻ യോഗം ഉൽഘാടനം ചെയ്തു. ഐ.എ.എസ്. ട്രഷറർ കെ.ബാലകൃഷ്ണൻ, ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻക്കാസ് ഷാർജ ട്രഷറർ മാത്യു ജോൺ, ചന്ദ്ര പ്രകാശ് എന്നിവർ സംസാരിച്ചു. ഇൻക്കാസ് വർക്കിംങ്ങ് പ്രസിഡണ്ട് ബിജു അബ്രഹാം സ്വാഗതവും വൈ.സുധാർ കുമാർ നന്ദിയും പറഞ്ഞു.

Share this story