ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാക പുതച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാക പുതച്ചു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ദുബായ്: ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച്  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ന് രാത്രി എൽഇഡി മുഖച്ഛായയിൽ ഇന്ത്യൻ ദേശീയ നിറങ്ങൾ പ്രദർശിപ്പിച്ച് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ഇന്ത്യൻ പതാകയുടെ നിറങ്ങൾ ഞായറാഴ്ച രാത്രി യുഎഇ സമയം 8.10 നാണ് തെളിഞ്ഞത്. കാഴ്ച കാണാൻ തടിച്ച് കൂടിയ പതിനായിരങ്ങൾക്കത് ഇന്ത്യ യുഎഇ ബന്ധത്തിന്റെ അഭിമാനകരമായ  അനുഭവമായി മാറി.        രാഷ്ട്രപതി, ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടങ്ങിയ യുഎഇ നേതൃത്വം ഇന്ത്യക്ക് ആശംസകൾ  നേർന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാക പുതച്ചു
 ദുബായ് ഉള്‍പ്പടെയുള്ള എല്ലാ എമിറേറ്റുകളിലും വിവിധ പരിപാടികളോടെ ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു. ആഘോഷങ്ങളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വെത്യസ്ത തുറകളിലെ ജനങ്ങൾ പങ്കെടുത്തു. അബുദാബിയിൽ ഇന്ത്യന്‍ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസിഡര്‍ പവന്‍ കുമാര്‍ പതാക ഉയര്‍ത്തിയപ്പോൾ ദുബായിലാകട്ടെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആയിരുന്നു പതാക ഉയര്‍ത്തൽ ചടങ്ങ് നിർവ്വഹിച്ചത്.

Share this story