യുഎഇയിൽ ഒരാൾക്കു കൂടി കൊറോണ; ആശങ്കപ്പെടേടണ്ടതില്ലെന്ന് അധികൃതർ

യുഎഇയിൽ ഒരാൾക്കു കൂടി കൊറോണ; ആശങ്കപ്പെടേടണ്ടതില്ലെന്ന് അധികൃതർ

ദുബായ്: യുഎയിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ യാത്രക്കാരനിലാണ്, വിമാനത്താവളത്തിലെ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. മതിയായ ചികിത്സ നൽകുന്നുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

ഇതോടെ യുഎയിൽ കൊറോണ ബാധ കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി. ശക്തവും, ഫലപ്രദവുമായ നിരീക്ഷണ, ചികിത്സാ സംവിധാനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന നാലംഗ ചൈനീസ് കുടുംബത്തിന് രണ്ടാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്നും ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.

Share this story