അമ്മയെ കൊണ്ടുവന്നു, കൂടെ ഭാഗ്യവും; ലഭിച്ചത് കാറും കൈനിറയെ പണവും

അമ്മയെ കൊണ്ടുവന്നു, കൂടെ ഭാഗ്യവും; ലഭിച്ചത് കാറും കൈനിറയെ പണവും

ദുബായ്: ഇബ്രാഹിം തലീലെന്ന ലബനീസ് എൻജിനിയറുടെ ജീവിതം മാറ്റിമറിച്ച് മാതാവ്. വയോധികയായ തന്റെ മാതാവിനെ ലബനനിൽ നിന്ന് രണ്ടാഴ്ചത്തേക്ക് ഒപ്പം കൊണ്ടുവന്നപ്പോൾ ലഭിച്ചത് കാറും കൈനിറയെ പണവും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സമയമായിരുന്നതിനാൽ ഇബ്രാഹിമിന്റെ മാതാവ് പെട്രോൾ പമ്പിൽ നിന്ന് ഇൻഫിനിറ്റി മെഗാ റാഫിൾ ടിക്കറ്റ് വാങ്ങി മകനു സമ്മാനിക്കുകയായിരുന്നു. ഇൻഫിനിറ്റി ക്യുഎക്‌സ്50 കാറും നാല്പതു ലക്ഷം രൂപയും ആ ടിക്കറ്റിനു ലഭിച്ചു.

കുട്ടികളുടെ പഠനക്കാര്യവും ഭാവിയും സുരക്ഷിതമായ സന്തോഷത്തിലാണ് ഇബ്രാഹിം. പണം കുട്ടികളുടെ പേരിൽ നിക്ഷേപിച്ചെന്നും കാർ സ്വന്തമായി ഓടിച്ചു നടക്കാൻ തീരുമാനിച്ചെന്നും അറിയിച്ച ഇബ്രാഹിം മറ്റൊന്നു കൂടി പറഞ്ഞു. ഇനി അമ്മയെക്കൊണ്ടു തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കാം, ഡിഎസ്എഫല്ലേ സമ്മാനം ഇനിയും അടിച്ചാലോ.

Share this story