വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

ലോകത്തെ ഏറ്റവും പ്രശംസ നേടിയ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ പ്രാദേശിക പ്രതിഭകളെയും അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരെയും അണിനിരത്തിക്കൊണ്ട് തുടർച്ചയായ പത്താം വർഷവും ഷാർജയിൽ പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച ഉത്സവം ഫെബ്രുവരി 15 ന് സമാപിക്കുമെന്ന് ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി അധികൃതർ അറിയിച്ചു.

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

പ്രത്യേകമായി രചിച്ച സംഗീതം, കലാപരമായ ചാതുര്യം, സാങ്കേതിക വൈദഗ്ദ്ധ്യം, സൗന്ദര്യം, കല, സംസ്‌കാരം, വിദ്യാഭ്യാസം, പുതുമ, ഉയർന്ന ചിന്ത, ശാസ്ത്രം, സർഗ്ഗാത്മകത, അറിവ്, നിറം, ചിത്രങ്ങൾ, ലൈറ്റുകൾ അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ പ്രദർശനമാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ. സന്ദർശകരെ സാംസ്‌കാരിക ഉയരങ്ങളിൽ എത്തിക്കുന്നതും വിസ്മയിപ്പിക്കുന്നതും ആണെന്നതിന് തെളിവാണ് ലക്ഷക്കണക്കിന് സന്ദർശകരുടെ പങ്കാളിത്തം.

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

ഷാർജയുടെ വാസ്തുവിദ്യയുടെ അപാരതയും കെട്ടിടങ്ങളുടെ ഭംഗിയും പ്രദർശിപ്പിക്കുന്ന പരിപാടികൾക്കായി 19 സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സർഗ്ഗാത്മകവും നൂതനവുമായ ലൈറ്റ് ടെക്‌നോളജിയും പ്രത്യേകമായി ചിട്ടപ്പെടുത്തിയ സംഗീതവും ഉപയോഗിച്ച് എമിറേറ്റുകളുടെ വാസ്തുവിദ്യാ ലാൻഡ്മാർക്കുകളായ അൽ നൂർ പള്ളി, അൽ ഹിസ്ൻ ഫോർട്ട്, ഷാർജ യൂണിവേഴ്‌സിറ്റി, സിറ്റി കാമ്പസ് തുടങ്ങി ഒട്ടുമിക്ക അടയാളങ്ങളും അക്ഷരാർത്ഥത്തിൽ ഒരു പുതിയ വെളിച്ചത്തിൽ കണ്ട് സന്ദർശകരുടെ കണ്ണും മനസും ഒരു പോലെ നിറയുകയാണിപ്പോൾ.

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

പല രൂപകൽപ്പനകളും കാവ്യാത്മകീ,പ്രാദേശികം, സംസ്‌കാരം, കഥകൾ, പാരമ്പര്യങ്ങൾ, പ്രകൃതി, സ്ഥലം എന്നിവയെ ഉൽക്കൊള്ളുമ്പോൾ ചിലത് ആധുനിക കലയേയും രൂപകൽപ്പനയയേയും അടിസ്ഥാനമാക്കിയുള്ളവയാണ്, എല്ലാം മനോഹരവും പ്രചോദനപരവുമാണ്.

വർണവെളിച്ചം വിതറി ഷാർജയിൽ പത്താമത് ലൈറ്റ് ഫെസ്റ്റിവൽ

ചുരുക്കത്തിൽ അറബ് സംസ്‌കാരത്തിന്റെ ചരിത്രവും ഭൂതകാലവും വർത്തമാനകാലവും അതിന്റെ സ്വാധീനവും ഈ ഷോയിൽ നിറഞ്ഞു നിൽക്കുന്നു.

Share this story