റിയാദിൽ നിന്നും അബൂദബിയിൽ നിന്ന് 48 മിനിറ്റ്: വരുന്നു ഹൈപ്പർലൂപ് ട്രയിൻ

റിയാദിൽ നിന്നും അബൂദബിയിൽ നിന്ന് 48 മിനിറ്റ്: വരുന്നു ഹൈപ്പർലൂപ് ട്രയിൻ

റിയാദ്: ചരക്ക്, യാത്രാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കുന്ന ഹൈപ്പർലൂപ് അതിവേഗ ട്രയിൻ ഗതാഗത സംവിധാനം നടപ്പാക്കാൻ സൗദി ഒരുങ്ങുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ റിയാദിൽനിന്ന് 48 മിനിറ്റിനകം അബൂദബിയിലെത്താം. 46 മിനിറ്റിനുള്ളിൽ റിയാദിൽനിന്ന് ജിദ്ദയിലേക്കും 40 മിനിറ്റിനകം ജിദ്ദയിൽനിന്ന് നിയോമിലേക്കും 28 മിനിറ്റിനുള്ളിൽ റിയാദിൽനിന്ന് ദമ്മാമിലേക്കും ജുബൈലിലേക്കും യാത്ര ചെയ്യാനാകും. ഇതേക്കുറിച്ച് പഠനം നടത്താനും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനും വിർജിൻ ഹൈപ്പർലൂപ് വൺ കമ്പനിയുമായി ഗതാഗത മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹൈപ്പർലൂപ് ട്രാക്ക് നിർമിച്ച് അതിലൂടെ ട്രെയിൻ ഓടിക്കുന്നതാണ് പദ്ധതി. ഇതിനായി വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ലോകത്തെ പ്രമുഖ ഹൈപ്പർലൂപ് കമ്പനിയായ വിർജിൻ ഹൈപ്പർലൂപ് വണ്ണുമായാണ് ഇതിനായി കൈകോർക്കുന്നത്. ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സൗദി.

Share this story