ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജയിൽ നടക്കുന്ന ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൽ അറബ് മേഖലയിലും ലോകത്തെമ്പാടുമുള്ള 64 പ്രമുഖ ആഗോള ചിന്തകരും സർക്കാർ ഉദ്യോഗസ്ഥരും ബുദ്ധിജീവികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോറത്തിന്റെ ഒൻപതാം പതിപ്പ് മാർച്ച് 4 മുതൽ 5 വരെ ഷാർജ എക്‌സ്‌പോ സെന്ററിലാണ് നടക്കുന്നത്.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

15 പ്രധാന സെഷനുകൾ, 10 മുഖ്യ പ്രഭാഷണങ്ങൾ, ഒൻപത് വർക്ക് ഷോപ്പുകൾ, മൂന്ന് മസ്തിഷ്‌ക പ്രക്ഷോഭ സെഷനുകൾ, 20 സംവേദനാത്മക പ്ലാറ്റ്‌ഫോമുകൾ എന്നിവയുള്ള ശക്തമായ അജണ്ടയാണ് ഐജിസിഎഫ് മുന്നോട്ടു വക്കുന്നത്. ആഗോള ഫോറത്തിൽ യുഎഇ, ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, അൾജീരിയ, മൊറോക്കോ, ലെബനൻ, പലസ്തീൻ, ബൾഗേറിയ, യുഎസ്എ, കാനഡ, യുകെ, കൊളംബിയ, ഇന്ത്യ എന്നീ 16 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ (എസ്ജി എംബി) അനുബന്ധ സ്ഥാപനമായ ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (ഐജിസിസി) വാർത്താസമ്മേളനത്തിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ വരാനിരിക്കുന്ന ഫോറത്തിന്റെ സംഭവങ്ങളുടെ വിശദമായ ഷെഡ്യൂൾ വെളിപ്പെടുത്തി.

ജീവിത നിലവാരം ഉയർത്തുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. രാജ്യങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിൽ അന്തർലീനമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും അതിലൂടെ വിവിധ മേഖലകളിലെ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്ന വികസനത്തിന്റെ ഒരു കണ്ണാടിയായി ഫോറം മാറിയെന്നും ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള ആശയവിനിമയ ലാൻഡ്‌സ്‌കേപ്പ് അന്താരാഷ്ട്ര രംഗത്തെ സർക്കാരുകളുടെയും സംഘടനകളുടെയും സൽപ്പേരിനെ സ്വാധീനിക്കുന്നതിനാൽ ഫലപ്രദമായ സർക്കാർ ആശയവിനിമയം വികസിപ്പിക്കാനും പരിപാലിക്കാനും പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലഷ്യം.

‘ഐജിസിഎഫിന്റെ തുടക്കം മുതൽ നയപരമായ തീരുമാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും മെച്ചപ്പെട്ട പൗരന്മാരുടെ ഇടപെടലുകൾ വളർത്തിയെടുക്കുന്നതിലും സർക്കാർ ആശയ വിനിമയത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വിജയം വളർത്തിയെടുക്കുന്നതിനുള്ള വെല്ലുവിളികളെ തരണം ചെയ്ത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കഴിഞ്ഞ എട്ട് വർഷമായി നടത്തി വരുന്ന നിരവധി സംരംഭങ്ങളുടേയും വികസന പരിപാടികളുടേയും തുടർച്ചയാണിതെന്നും ശൈഖ് അടിവരയിട്ടു.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

‘സർക്കാർ സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം മാത്രമല്ല പരമ്പരാഗത മാധ്യമങ്ങളേക്കാൾ കൂടുതൽ ശക്തമായ ആശയവിനിമയ മാധ്യമമായി സിനിമ, സാഹിത്യം, കലകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ ആളുകളുടെ ഹൃദയത്തിൽ ആഴത്തിൽ എത്തിച്ചേരുന്നതായും ഫോറം വിലയിരുത്തി.

ഗവൺമെന്റിൽ ഇടപഴകുന്ന ഒരു സംസ്‌കാരം ഉൾച്ചേർക്കുക, സാങ്കേതികവിദ്യ കാര്യപ്രാപ്തമായ ഒരു കമ്മ്യൂണിറ്റി, സംസ്‌കാരത്തിലൂടെ ആശയവിനിമയം, സമഗ്ര ക്ഷേമം. ഇങ്ങനെ ഫലപ്രദമായ ആശയവിനിമയത്തിന്റെ നാല് തൂണുകളെ അടിസ്ഥാനമാക്കിയായിരിക്കും ഫോറത്തിന്റെ പ്രോഗ്രാം അജണ്ടയെന്ന് താരിഖ് സയീദുള്ള ചടങ്ങിൽ അറിയിച്ചു.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

‘ജോബ് ഷാഡോവിംഗ്’ പ്രോഗ്രാം, ‘സിനിമാ ഇൻഫ്‌ലുവൻസറുകൾ’, യൂത്ത് ഫോറം, ‘ഫ്രീ യുവർ മൈൻഡ്’, ലൈവ് ‘ഓൺ എയർ’ സ്റ്റുഡിയോകൾ, ഇന്നൊവേഷൻ പ്ലാറ്റ്‌ഫോം, വിജയത്തിന്റെ കുതിപ്പ് എന്നിവ ഉൾപ്പെടെയുള്ള പരിശീലനങ്ങൾ, ചർച്ചകൾ, തത്സമയ സംവേദനാത്മക സെഷനുകൾ എന്നിവ ഐസിജിഎഫ് 2020 അജണ്ടയിൽ ഉൾപ്പെടുന്നു.

ബിഗ് ഹാർട്ട് ഫൗണ്ടേഷൻ പ്ലാറ്റ്‌ഫോം, ഷാർജ വേൾഡ് ബുക്ക് ക്യാപിറ്റൽ പ്ലാറ്റ്‌ഫോം. ‘കമ്മ്യൂണിക്കേഷൻ ചാറ്റ്’ എന്നിവയും സെഷൻ നടത്തും, ഇത് ഫലപ്രദമായ സർക്കാർ ആശയവിനിമയം വികസിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെ കേന്ദ്രീകരിച്ചായിരിക്കും.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

ഷാർജ പോലീസ് കമാൻഡർഇൻചീഫ് മേജർ ജനറൽ സെയ്ഫ് അൽ ഷംസി; മർവാൻ ജാസിം അൽ സർക്കാർ, ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുരൂഖ്) എക്‌സിക്യൂട്ടീവ് ചെയർമാൻ; ഷാർജ മീഡിയ സിറ്റി (ഷംസ്) ചെയർമാൻ ഡോ. ഖാലിദ് അൽ മിദ്ഫ; ഷാർജ വിമൻസ് സ്‌പോർട്‌സ് (എസ്ഡബ്ല്യുഎസ്) ഡയറക്ടർ ജനറൽ നാദ അസ്‌കർ അൽ നഖ്ബി എന്നിവരാണ് ഈ സെഷനിൽ
പങ്കെടുക്കുന്നവർ.

ഷാർജ അന്താരാഷ്ട്ര ഫോറം; 16 രാജ്യങ്ങളിൽ നിന്നുള്ള 64 വിദഗ്ധർ ആതിഥേയത്വം വഹിക്കും

ചടങ്ങിൽ ഷാർജ മീഡിയ കൗൺസിൽ താരിഖ് സയീദ് , എസ്ജിഎംബി ഡയറക്ടർ ജവഹർ അൽ നഖ്ബി, ഐ.ജി.സി.സി മാനേജർ, കൂടാതെ, മുതിർന്ന ഉദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

Share this story