ലോക പാചകോത്സവം ഷാർജയിൽ

ലോക പാചകോത്സവം ഷാർജയിൽ

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: ലോകത്തിലെ ഏറ്റവും വലിയ വാർഷിക സിംഗിൾ എൻട്രി ഷെഫ് മത്സരം, 23-ാംമത് എമിറേറ്റ്‌സ് ഇൻറർനാഷണൽ സലൂൺ കുലിനെയർ, മാർച്ച് മൂന്നു മുതൽ അഞ്ചു വരെ ഷാർജ എക്‌സ്‌പോ സെന്റെറിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് ഉദ്ഘാടനം ചെയ്യും. ബിസിനസുകാർക്കും നിക്ഷേപകർക്കും ഏറ്റവും പുതിയ സംഭവ വികാസങ്ങൾ കാണാനും ഭക്ഷണ, പാനീയ മേഖലയിലെ പങ്കാളിത്തവും കരാറുകളും പ്രോത്സാഹിപ്പിക്കാനും പറ്റിയ അവസരമാണിതെന്ന് എക്‌സ്‌പോ സെന്റെർ ഷാർജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു.

ലോക പാചകോത്സവം ഷാർജയിൽ

ചേംബർ ആൻഡ് എക്‌സ്‌പോ സെന്റെർ ഷാർജയിൽ ബിസിനസുകൾ വളരാൻ ആഗ്രഹിക്കുന്നുവെന്നും ഈ സജീവമായ നടപടികൾ ഷാർജ ആസ്ഥാനമായുള്ള കമ്പനികൾക്ക് നേരിട്ട് നേട്ടമുണ്ടാക്കുമെന്നാണ് . പാചക മത്സരം, കല, വിദ്യാഭ്യാസം, എമോൺസ്‌ട്രേഷനുകൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ഒരേ മേൽക്കൂരയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പർപ്പിൾ കിച്ചൻ ഇവന്റ് സി.ഇ.ഒയും എക്‌സ്‌പോകുലിനെയറിന്റെ ഓർഗനൈസറുമായ ജോവാൻ കുക്ക് അഭിപ്രായപ്പെട്ടു.

ലോക പാചകോത്സവം ഷാർജയിൽ

ഷെഫ് ഇന്റർനാഷണൽ സെന്റെർ, ദുബൈ കോളേജ് ഓഫ് ടൂറിസം, എമിറേറ്റ്‌സ് അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇന്റെർനാഷണൽ സെന്റെർര് ഫോർ കുലിനറി ആർട്‌സ്, റിച്ച്‌മോണ്ട് മാസ്റ്റർബേക്കർ തുടങ്ങിയ സ്ഥാപനങ്ങൾ മേളയിലെത്തും, ഇത്തരം പഠനമേഖലകൾ തേടുന്നവർക്ക് ഇവരുടെ സാന്നിധ്യം ഏറെ പ്രയോജനപ്പെടും ജോവാൻ പറഞ്ഞു.
ചോക്‌ളേറ്റ്, പച്ചക്കറി, പഴം, ഐസ് തുടങ്ങിയവ കൊണ്ട് പുത്തനാം അഴകിന്റെ ശിൽപങ്ങൾ മെനയുന്നവരുടെ കരവിരുതുകളും കേക്കുനിർമാണ കലയിലെ പുത്തൻ അറിവുകളും മേളയിൽ സൗജന്യമായി ആസ്വദിക്കാം.
പ്രവേശനവും വാഹനങ്ങൾ നിറുത്തുവാനുള്ള സൗകര്യവും സൗജന്യമാണ്. എല്ലാദിവസവും രാവിലെ 11 മണിക്ക് പ്രദർശനം ആരംഭിക്കും.

Share this story