സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽകാസിമിയും ജവാഹർ അൽ കാസിമിയും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

പിങ്ക് കാരവൻ സവാരിയിൽ
യുഎഇയിലുടനീളം 10,000 സൗജന്യ മെഡിക്കൽ പരിശോധനകൾ നൽകാനാണ് ഫ്രണ്ട്‌സ് ഓഫ് കാൻസർ പത്താം വാർഷിക ഓട്ടം ലക്ഷ്യമിടുന്നത്.

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

ഈ വർഷത്തെ പതിപ്പ് ‘പ്ലെന്റി ഈസ് ഇനഫ്’ എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വക്കുന്നത്. 350 ഓളം ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും 150 റൈഡറുകളും100 വോളന്റിയർമാരും മാർച്ച് 6 വരെ ഏഴ് എമിറേറ്റുകളിലൂടെ സഞ്ചരിക്കും. സ്ഥിരമായ സ്‌ക്രീനിംഗിന്റെ പ്രാധാന്യവും രോഗത്തെ വിജയകരമായി കൈകാര്യം ചെയ്യുന്ന രീതിയും സ്തനാർബുദത്തെ നേരതത്തെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും നിർദ്ദേശിക്കും.

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

2021 ന് മുമ്പ് കാൻസർ മരണങ്ങൾ 18 ശതമാനം കുറയ്ക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി യുഎഇയിലുടനീളം 70 സ്ഥിര മൊബൈൽ ക്ലിനിക്കുകളിൽ സൗജന്യ കൺസൾട്ടേഷനുകൾ ലഭ്യമാക്കുമെന്ന് ശൈഖ ജവഹർ
പറഞ്ഞു.

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

നമ്മുടെ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതി ഭൗതിക സ്വത്തുക്കളെ അടിസ്ഥാനമാക്കിയുള്ളതല്ല മറിച്ച് മനുഷ്യസമ്പത്താണത്. ജനങ്ങളുടെ ഹൃദയത്തിൽ അവർ വഹിക്കുന്ന പ്രത്യാശയും ദൃഡ നിശ്ചയവും ഞങ്ങളുടെ ഭാവിയെ മുന്നോട്ടു നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും ശൈഖ ജവാഹർ അൽ കാസിമി അഭിപ്രായപ്പെട്ടു.

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

സ്തനാർബുദ ബോധവൽക്കരണ സവാരിയുടെ പത്താം പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു

Share this story