കൊറോണ വൈറസ് വ്യാപനം; യുഎഇയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കൊറോണ വൈറസ് വ്യാപനം; യുഎഇയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

അബുദാബി: ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ കാരണം സ്‌കൂളുകളിൽ വരാൻ കഴിയാത്ത വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ലഭ്യമായ ഇ-ലേണിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാൻ സ്‌കൂളുകൾ കേന്ദ്രമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും എമിറാത്ത് അൽ യൗം പത്രം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് സ്‌കൂളുകൾക്ക് അധികൃതർ പ്രത്യേക സർക്കുലർ നൽകിയിട്ടുണ്ട്.

പകർച്ച വ്യാധികളുടെ വ്യാപനം സംബന്ധിച്ച് സ്‌കൂൾ അധികൃതർ കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസിനെക്കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിക്കണം. പൊതുശുചിത്വം പാലിക്കുകയും ആവശ്യമായ അണുനാശിനികളും സാനിറ്റൈസറുകളും ക്ലാസുകളിൽ നൽകുകയും വേണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

Share this story