ഒരാഴ്ചയ്ക്കുള്ളിൽ 155 പ്രവാസികളെ നാടുകടത്തിയതായി മാൻപവർ മന്ത്രാലയം

ഒരാഴ്ചയ്ക്കുള്ളിൽ 155 പ്രവാസികളെ നാടുകടത്തിയതായി മാൻപവർ മന്ത്രാലയം

മസ്‌കത്ത്: ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 155 പ്രവാസികളെ നാടുകടത്തിയതായി മാൻപവർ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മസ്‌കത്ത് ഇൻപെക്ഷൻ ടീം ഫെബ്രുവരി 23 മുതൽ 29 വരെ നടത്തിയ പരിശോധനകളിൽ പിടിയിലായവരെയാണ് നടപടികൾ പൂർത്തിയാക്കി നാടുകടത്തിയത്.

പരിശോധനകൾക്കിടെ തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയെന്ന് വ്യക്തമായവരെ അധികൃതർ പിടികൂടുകയായിരുന്നു. രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിന് പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Share this story