താമസ വിസക്കാർക്കും യുഎഇയിൽ വിലക്ക്; നാട്ടിലെത്തിയ പ്രവാസികൾക്ക് തിരിച്ചുവരവ് സാധ്യമാകില്ല

താമസ വിസക്കാർക്കും യുഎഇയിൽ വിലക്ക്; നാട്ടിലെത്തിയ പ്രവാസികൾക്ക് തിരിച്ചുവരവ് സാധ്യമാകില്ല

3കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ താമസവിസക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വിലക്ക് നിലവിൽ വരും. ഇതേ തുടർന്ന് അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് ഇന്ന് മുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരണം വിസക്കാർക്കും വിലക്ക് ബാധകമാണ്

ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് ഇന്നുച്ച മുതൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും വിലക്ക്. എന്നാൽ കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്കിന്റെ കാലാവധി നീട്ടാനാണ് സാധ്യത

സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്കും യുഎഇ വിലക്കേർപ്പെടുത്തുന്നത്.

Share this story