കൊവിഡ് 19: സഊദിയിൽ കർഫ്യൂവിനെതിരെ പോസ്റ്റിട്ടാൽ അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും

കൊവിഡ് 19: സഊദിയിൽ കർഫ്യൂവിനെതിരെ പോസ്റ്റിട്ടാൽ അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും

റിയാദ്: കൊവിഡ് വ്യാപനം തടയാൻ സൗദി അറേബ്യയിൽ പ്രഖ്യാപിച്ച രാത്രികാല കർഫ്യുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ കടുത്ത ശിക്ഷ.

കർഫ്യൂ ലംഘിക്കുന്നതിൻറെയൊ ലംഘിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ്പുകൾ നിർമിക്കുകയും പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് അഞ്ചു വർഷം തടവും 30 ലക്ഷം റിയാൽ(ഏകദേശം ആറുകോടി ഏഴുലക്ഷം രൂപ) പിഴയും ശിക്ഷ നൽകുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക ട്വിറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുനിയമങ്ങൾ ലംഘിക്കലും അതിനു പ്രേരിപ്പിക്കലും പ്രചരിപ്പിക്കലും വലിയകുറ്റമാണ്. കുറ്റക്കാർക്കെതിരെ വിവരസാങ്കേതികപരമായ കുറ്റകൃത്യം തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ ആറ് പ്രകാരമാണ് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുന്ന വലിയ കുറ്റമാകുക. നിയലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികളുണ്ടാവും.

Share this story