അനാത് ആപ്പിലൂടെ പരിശോധനയും ഡോക്ടറുടെ കുറിപ്പടിയും

അനാത് ആപ്പിലൂടെ പരിശോധനയും ഡോക്ടറുടെ കുറിപ്പടിയും

ജിദ്ദ: അനാത് ആപ്പ് (Anaat app) വഴി ഡോക്ടറുടെ പരിശോധനയും മരുന്നിന്റെ കുറിപ്പടിയും ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് ആല്‍ റബീഹ അറിയിച്ചു. ഈ കുറിപ്പടി ഉപയോഗിച്ച് അടുത്തുള്ള ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാം.

ആരോഗ്യ മന്ത്രാലയത്തിന്റെയും സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന്റെയും (എസ് സി എച്ച് എസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. രാജ്യത്തെ ലൈസന്‍സുള്ള ഡോക്ടര്‍മാരുടെ സേവനം ഇതിലൂടെ ലഭ്യമാകും. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് രോഗികള്‍ക്ക് ഉപകാരപ്രദമാകുന്ന ഈ സംവിധാനം. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെയായിട്ടുണ്ട്.

Share this story