യു എ ഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ

യു എ ഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ

അബൂദബി: യു എ ഇയില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്തും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അറ്റോര്‍ണി ജനറല്‍ കൗണ്‍സലര്‍ ഹമദ് സെയ്ഫ് അല്‍ ഷംസി അറിയിച്ചു. 500 ദിര്‍ഹം മുതല്‍ അര ലക്ഷം ദിര്‍ഹം വരെയുള്ള പിഴകളാണുണ്ടാകുക.

സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് ആയിരവും അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് രണ്ടായിരവും മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആയിരവും കാറില്‍ മൂന്ന് പേരില്‍ കൂടുതലുണ്ടെങ്കില്‍ ആയിരവും വിവാഹം പോലുള്ള ആളുകള്‍ കൂടുന്ന പരിപാടി സംഘടിപ്പിക്കുന്നവര്‍ക്ക് പതിനായിരവും ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹം വീതവും പിഴയുണ്ടാകും.

ക്വാറന്റൈനില്‍ നിന്ന് പുറത്തുകടക്കുന്നവര്‍ക്ക് അമ്പതിനായിരവും നിര്‍ബന്ധമായും ആശുപത്രിയില്‍ പോകേണ്ട കേസിന് പോയില്ലെങ്കിലോ നിര്‍ദേശിച്ച മരുന്ന് കഴിച്ചില്ലെങ്കിലോ അമ്പതിനായിരവും ഷോപ്പിംഗ് സെന്ററുകള്‍, മാളുകള്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റുകള്‍, ജിം, പൊതു സ്വിമ്മിംഗ് പൂളുകള്‍, സിനിമ, ക്ലബ്, പാര്‍ക്, റസ്റ്റോറന്റ് ഡൈനിംഗ് തുടങ്ങിയവ അടച്ചില്ലെങ്കില്‍ അമ്പതിനായിരവും പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ അഞ്ഞൂറും ദിര്‍ഹം വീതം പിഴ ലഭിക്കും.

Share this story