ഖത്തറില്‍ സന്ദര്‍ശക വിസക്കാരുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു

ഖത്തറില്‍ സന്ദര്‍ശക വിസക്കാരുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു

ദോഹ: രാജ്യത്ത് സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപ്പോയവരുടെ വിസാ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. വിസാ കാലാവധി അവസാനിക്കാനായവരുടേതാണ് ദീര്‍ഘിപ്പിക്കുന്നത്. ഓണ്‍ അറൈവല്‍ അടക്കമുള്ളവക്ക് ഈ ആനുകൂല്യമുണ്ടാകും.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ മെട്രാഷ്2 ആപ്പോ ഉപയോഗിച്ച് കാലാവധി ദീര്‍ഘിപ്പിക്കാം. ജവാസാത് ഓഫീസിലോ സര്‍വീസ് സെന്ററുകളിലോ നേരിട്ട് എത്തേണ്ടതില്ല. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിലേറെയായിട്ടുണ്ട്.

Share this story