ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി തീരുന്ന ലൈസന്‍സുകള്‍ക്ക് കുവൈത്തില്‍ പിഴ ചുമത്തില്ല

ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി തീരുന്ന ലൈസന്‍സുകള്‍ക്ക് കുവൈത്തില്‍ പിഴ ചുമത്തില്ല

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പുതുക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കുവൈത്ത് അധികൃതര്‍. ഡ്രൈവിംഗ് ലൈസന്‍സ് www.moi.gov.kw എന്ന വെബ്‌സൈറ്റിലൂടെ പുതുക്കാം.

ലോക്ക്ഡൗണ്‍ സമയത്ത് കാലാവധി തീരുന്ന ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവക്ക് പിഴ ഈടാക്കില്ല. ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോഴേ പുതിയ ലൈസന്‍സ് ലഭിക്കുകയുള്ളൂ.

Share this story