റിയാദിനെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന വെടിവെച്ചിട്ടു

റിയാദിനെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന വെടിവെച്ചിട്ടു

റിയാദ്: റിയാദിനെയും തെക്കന്‍ നഗരമായ ജസാനിനെയും ലക്ഷ്യമിട്ട് വന്ന ബാലിസ്റ്റിക് മിസൈലുകല്‍ സൗദി അറേബ്യന്‍ വ്യോമ സേന വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രി 11.23നാണ് മിസൈലുകള്‍ വെടിവെച്ചിട്ടത്.

റിയാദിനെ ലക്ഷ്യമിട്ട് രണ്ട് മിസൈലുകളും ജസാന്‍ നഗരത്തെ ലക്ഷ്യമിട്ട് ഒരു മിസൈലുമാണ് വന്നത്. യമനിലെ ഹൂതികളാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് സൗദി അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങളേറ്റ് റിയാദില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ സെപ്തംബറില്‍ സൗദിക്കെതിരെ ആക്രമണമുണ്ടാകില്ലെന്ന് ഹൂതികള്‍ സമ്മതിച്ചതിന് ശേഷമുള്ള പ്രധാന ആക്രമണ ശ്രമമാണിത്.

Share this story