സൗദിയില്‍ നാലാം കോവിഡ് മരണം; മൊത്തം കേസുകള്‍ 1,203
Mar 29, 2020, 16:06 IST
റിയാദ്: കോവിഡ്- 19 ബാധിച്ച് സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,203 ആണ്.
ജനസംഖ്യാനുപാതം പരിഗണിക്കുമ്പോള്‍ കോവിഡ് പരിശോധന നടത്തുന്ന മുന്‍നിര രാജ്യങ്ങളുടെ ഇടയിലാണ് സൗദി. സ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.