സൗദിയില്‍ നിയന്ത്രണങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

സൗദിയില്‍ നിയന്ത്രണങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

റിയാദ്: അന്താരാഷ്ട്ര- ആഭ്യന്തര വിമാന സര്‍വീസുകള്‍, സ്വകാര്യ- പൊതു മേഖലകളുടെ പ്രവര്‍ത്തനം റദ്ദാക്കിയത് അനിശ്ചിതകാലമാക്കി സൗദി അറേബ്യ. കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.

ട്രെയിന്‍, ബസ്, ടാക്‌സി തുടങ്ങിയവയുടെ സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേ സമയം, കോവിഡ്- 19 ബാധിച്ച് സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,203 ആണ്.

ജനസംഖ്യാനുപാതം പരിഗണിക്കുമ്പോള്‍ കോവിഡ് പരിശോധന നടത്തുന്ന മുന്‍നിര രാജ്യങ്ങളുടെ ഇടയിലാണ് സൗദി. സ്ഥിതി കണക്കിലെടുത്ത് വീട്ടില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Share this story