ഏപ്രിലില്‍ ശമ്പളം ഉണ്ടാകില്ലെന്ന് ചില കുവൈത്ത് കമ്പനികള്‍

ഏപ്രിലില്‍ ശമ്പളം ഉണ്ടാകില്ലെന്ന് ചില കുവൈത്ത് കമ്പനികള്‍

കുവൈത്ത് സിറ്റി: അടുത്ത മാസം ശമ്പളം നൽകാനാകില്ലെന്ന് കാണിച്ച് കുവൈത്തിലെ ചില കമ്പനികൾ ജീവനക്കാർക്ക് അറിയിപ്പ് നൽകി. കമ്പനി മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കാൻ ഒരു ഫോമിൽ ഒപ്പിട്ട് നൽകാനും അറിയിച്ചിട്ടുണ്ട്.

ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം പലരും ഫോമിൽ ഒപ്പിട്ട് നൽകുകയാണ്. കുറഞ്ഞ വേതനം പറ്റുന്ന ജീവനക്കാരടക്കമുള്ളവർ ഇത് കാരണം ആശങ്കയിലാണ്. മാർച്ചിലെ ശമ്പളം തന്നെ പകുതിയേ തരുകയുള്ളൂവെന്ന് ചില തൊഴിലുടമകൾ അറിയിച്ചിട്ടുണ്ട്. അതേസമയം, പല കെട്ടിട ഉടമസ്ഥരും വാടകയിൽ ഇളവ് നൽകിയിട്ടുണ്ട്.

അതേസമയം, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, മറ്റ് രേഖകൾ തുടങ്ങിയവ പുതുക്കുന്നതിന് മാർഗനിർദേശങ്ങളുമായി കുവൈത്ത് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് www.moi.gov.kw എന്ന വെബ്സൈറ്റിലൂടെ പുതുക്കാം.

ലോക്ക്ഡൗൺ സമയത്ത് കാലാവധി തീരുന്ന ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയവക്ക് പിഴ ഈടാക്കില്ല. ട്രാഫിക് വകുപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കുമ്പോഴേ പുതിയ ലൈസൻസ് ലഭിക്കുകയുള്ളൂ.

Share this story