ഖത്തറിൽ കഫ്റ്റീരിയയും കോഫി ഷോപ്പും അടച്ചു

ഖത്തറിൽ കഫ്റ്റീരിയയും കോഫി ഷോപ്പും അടച്ചു

ദോഹ: കഫ്റ്റീരിയ, കോഫീ ഷോപ്പ്, ജ്യൂസ് കടകൾ, ചായപ്പീടികകൾ തുടങ്ങിയവ അടക്കാൻ ഉത്തരവിട്ട് വാണിജ്യ മന്ത്രാലയം. കോവിഡ്- 19 ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ന് കൊറോണ വൈറസ് ബാധിച്ച് ഖത്തറിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ആകെ രോഗബാധിതരുടെ എണ്ണം 590 ആയി ഉയർന്നു. 57കാരിയായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മാർച്ച് 16നാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം

രണ്ട് പേർ രോഗവിമുക്തി നേടിയതായും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിലും ശനിയാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി.

Share this story