ദുബായ് വേൾഡ് എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് മാറ്റിവെച്ചേക്കും

ദുബായ് വേൾഡ് എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് മാറ്റിവെച്ചേക്കും

ദുബൈ: ആഗോള വ്യാപകമായി കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദുബായിൽ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെച്ചേക്കും. യുഎഇയിലേയും എക്‌സ്‌പോയിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇന്ന് ഇത് സംബന്ധിച്ച ആവശ്യമുയർന്നത്. എക്‌സ്‌പോയുടെ ചുമതലയുള്ള അന്താരാഷ്ട്ര സംഘടന ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇക്കാര്യത്തിൽ അംഗരാജ്യങ്ങളോടും എക്‌സ്‌പോ 2020 നടക്കേണ്ട യുഎഇയോടും കൂടിയാലോചിച്ച് ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (ബി.ഐ.ഇ) തീരുമാനമെടുക്കും. നിയമാവലി അനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബി.ഐ.ഇയുടെ ജനറൽ അസംബ്ലിക്ക് മാത്രമാണ്. ഇവിടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ തീയ്യതി മാറ്റാനാവൂ.

എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് അംഗാരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിശദീകരിച്ചു. വൈറസ് വ്യാപനം പൊതുസമൂഹത്തിലും സാമൂഹിക, സാമ്പത്തിക രംഗങ്ങളിലും ബാധിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവലോകനം ചെയ്തു.

Share this story