സൗദിയില്‍ പൂഴ്ത്തി വെച്ച പത്ത് ലക്ഷത്തിലേറെ മാസ്‌കുകള്‍ പിടികൂടി

സൗദിയില്‍ പൂഴ്ത്തി വെച്ച പത്ത് ലക്ഷത്തിലേറെ മാസ്‌കുകള്‍ പിടികൂടി

റിയാദ്: വിപണിയില്‍ ഇറക്കാതെ പൂഴ്ത്തിവെച്ച 11.68 ലക്ഷം മെഡിക്കല്‍ മാസ്‌കുകള്‍ സഊദി വാണിജ്യ മന്ത്രാലയം അധികൃതര്‍ പിടികൂടി. ഹെയ്ല്‍ നഗരത്തില്‍ വിതരണം ചെയ്യുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി.

മാസ്‌കുകള്‍ പിടികൂടി ഹെയ്ല്‍ നഗരത്തില്‍ തന്നെ അധികൃതര്‍ വിതരണം ചെയ്തു. മാസ്‌കുകള്‍ അടക്കമുള്ള വസ്തുക്കള്‍ പൂഴ്ത്തി വെക്കരുതെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം വില്‍പ്പന നടത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

അതേ സമയം,  കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ നാല് പേര്‍ കൂടി മരിച്ചതായി സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ 96 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,299ഉം ആയി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവരാണ് പുതുതായി സ്ഥിരീകരിച്ചവരില്‍ 68 പേരും. ഞായറാഴ്ച വരെയുള്ള കണക്കാണിത്.

Share this story