ഒരാഴ്ച കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത് അയ്യായിരത്തിലേറെ ക്വാറന്റൈന്‍ ലംഘന വിളികള്‍

ഒരാഴ്ച കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത് അയ്യായിരത്തിലേറെ ക്വാറന്റൈന്‍ ലംഘന വിളികള്‍

ദോഹ: ക്വാറന്റൈന്‍ ലംഘനം അറിയിക്കാനുള്ള ഹെല്‍പ് ലൈനിലേക്ക് ഒരാഴ്ച കൊണ്ട് വന്നത് 5,598 ഫോണ്‍വിളികള്‍. ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ 44579999 എന്ന നമ്പറിലേക്കാണ് മാര്‍ച്ച് 20നും 27നും ഇടയില്‍ ഇത്രയധികും കോളുകള്‍ വന്നത്.

ഹോട്ടലുകളിലെയും റൂമുകളിലെയും ക്വാറന്റൈന്‍ സംബന്ധിച്ച പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

അതേ സമയം, കെട്ടിടങ്ങളുടെ മുകളില്‍ വെച്ചും ആളുകള്‍ കൂട്ടം ചേര്‍ന്നുള്ള നിസ്‌കാരം നടത്തരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കോര്‍ണിഷ്, കഫ്ടീരിയ തുടങ്ങിയയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടരുത്.

വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലും പള്ളികള്‍ക്ക് മുന്നിലും ചിലര്‍ സംഘ നിസ്‌കാരത്തിനായി ഒത്തുകൂടുന്നുണ്ടെന്നും ഇത് നിരോധിച്ചതാണെന്നും മന്ത്രാലയം വിവിധ ഭാഷകളില്‍ ഇറക്കിയ നോട്ടീസില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും ഇരുപതിനായിരം ഖത്തര്‍ റിയാല്‍ വരെ പിഴയും ലഭിക്കും.

Share this story