ഖത്തറില്‍ 59 പുതിയ കൊവിഡ് കേസുകള്‍ കൂടി

ഖത്തറില്‍ 59 പുതിയ കൊവിഡ് കേസുകള്‍ കൂടി

ദോഹ: ഖത്തറില്‍ തിങ്കളാഴ്ച പുതുതായി 59 കോവിഡ്- 19 കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 693 ആയി. പുതുതായി മൂന്ന് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മൊത്തം 20,058 പേരില്‍ ആരോഗ്യ മന്ത്രാലയം പരിശോധന നടത്തി. വിദേശത്ത് നിന്ന് വന്നവരിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കൂടുതലും യു കെയില്‍ നിന്ന് വന്നവരാണ്. രോഗികളുമായി സമ്പര്‍ക്ക പുലര്‍ത്തിയവര്‍ക്ക് രോഗം ബാധിച്ച കേസുകളുമുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ മൊത്തം എണ്ണം 51 ആയിട്ടുണ്ട്. പ്രതിദിനം കൂടുതല്‍ പരിശോധനകള്‍ നടത്താനുള്ള സംവിധാനം ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

അതേ സമയം, ഖത്തറില്‍ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി). ഓരോ ഹെല്‍ത്ത് സെന്ററിലും സംവിധാനിച്ച വാട്ട്‌സാപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ രോഗികള്‍ക്ക് മരുന്നുകള്‍ പി എച്ച് സി സി വീട്ടിലെത്തിച്ച് നല്‍കും.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയും വാട്ട്‌സാപ്പില്‍ മരുന്നുകള്‍ക്കായി ബന്ധപ്പെടാവുന്നതാണ്. ഓരോ ഹെല്‍ത്ത് സെന്ററിലെയും വാട്‌സ്ആപ്പ് നമ്പറുകള്‍ താഴെ കൊടുക്കുന്നു.
Abu Nakhla HC- +97466989530
Al Jumailiya HC- +97455742321
Al Karaana HC- +97455783415
Al Rayyan HC- +97433414377
Madinat Khalifa HC- +97455711382
Al Thumama HC- +97455769323
Umm Ghwailina HC- +97466887908
Al Shaeehaniya HC- +97455717941
Al Waab HC- +97455876315
Mesaimeer HC- +97455723211
Qatar University HC- +97455722976
Al Wakrah HC- +97455743873
Al Wajbah HC- +97455797899
Muaither HC- +97466887827
Al Daayen HC- +97455747657
Al Kaaban HC- +97455780402
Al Khor HC- +97455770192
Umm Slal HC- +97455748093
Omar bin Khattab HC- +97455103047
Abu Abkersaddiq HC- +97466897736
Al Ruwais HC- +97466939192
Gharrafat Al Rayyan HC- +97455733526
Leabaib HC- +97455798678
Leghwairiya HC- +97455309822
Airport HC- +97455775194
Rawdat Al Khail HC- +97466718301
West Bay HC- +97466824481
16000 എന്ന നമ്പറില്‍ വിളിച്ച് പി എച്ച് സി സി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ രോഗികള്‍ക്ക് ടെലിഫോണ്‍/ വീഡിയോ പരിശോധനയും ലഭിക്കും.

Share this story