ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാം

ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാം

മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിഹന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അധ്യക്ഷതയിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നാഷനല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍ എച്ച് ആര്‍ എ) ആണ് നിര്‍ദേശം നല്‍കിയത്.

വിദേശത്ത് നിന്ന് വന്നവരോ രോഗബാധയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തവരോ ആയവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമൊരുക്കാനാണ് അനുമതി. ചെലവ് അവരവര്‍ തന്നെ വഹിക്കണം.

ജുഫൈറിലെ പാര്‍ക്ക് റെജിസ് ഹോട്ടലില്‍ കഴിയുന്ന കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മിഡില്‍ ഈസ്റ്റ് ആശുപത്രിക്ക് അനുമതി നല്‍കി. ഇവിടെ 172 ബെഡുകള്‍ കൂടി വര്‍ധിപ്പിക്കും. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് ചികിത്സ സൗജന്യമാണ്.

Share this story