ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ നടപടികളുമായി ഒമാന്‍

ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ നടപടികളുമായി ഒമാന്‍

മസ്‌കത്ത്: വ്യവസായ സ്ഥാപനങ്ങളിലെ ഫാക്ടറി തൊഴിലാളികള്‍ക്ക് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. അഡ്മിന്‍, അക്കൗണ്ടന്റ്, കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ വീട്ടിലോ താമസസ്ഥലത്തോ ഇരുന്ന് ജോലി ചെയ്താല്‍ മതി. ഇവരുടെ ഓഫീസുകള്‍ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകളാക്കി മാറ്റണം.

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുടെ കാലയളവ് അവസാനിക്കുന്നത് വരെ ഫാക്ടറി വളപ്പില്‍ തന്നെ തൊഴിലാളികള്‍ കഴിയണം. തൊഴിലാളികളുടെ പേരും ഫോണ്‍ നമ്പറും അധികൃതര്‍ക്ക് കൈമാറണം. ഫാക്ടറി പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്തവരെ പ്രവേശിപ്പിക്കരുത്. പുറത്തുനിന്നുള്ളവരെ ഒരു കാരണവശാലും കയറ്റിവിടരുത്.

Share this story