കുവൈത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇനിമുതല്‍ ബാര്‍കോഡ്

കുവൈത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇനിമുതല്‍ ബാര്‍കോഡ്

കുവൈത്ത് സിറ്റി: അവശ്യ സേവനങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അനുവദിച്ചിരുന്ന കാര്‍ഡുകളുടെ കാലാവധി ബുധനാഴ്ച അവസാനിക്കുമെന്നും പകരം ഡിജിറ്റല്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂവിനിടെ സഞ്ചരിക്കാന്‍ യോഗ്യരായവരുടെ മൊബൈല്‍ ഫോണിലേക്ക് വ്യാഴാഴ്ചയോടെ ബാര്‍കോഡ് അയക്കും.

പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണിത്. മാര്‍ച്ച് 21 മുതലാണ് വൈകിച്ച് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് മണി വരെ കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയിലും പതിനായിരം കുവൈത്തി ദീനാര്‍ പിഴയും ശിക്ഷയായി ലഭിക്കും.

അതിനിടെ, തിങ്കളാഴ്ച 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 266 ആയി. അഞ്ച് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്.

Share this story