സഊദിയിൽ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സഞ്ചാരത്തിനു അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇ- മെയില്‍ സംവിധാനം

സഊദിയിൽ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സഞ്ചാരത്തിനു അപേക്ഷകള്‍ സ്വീകരിക്കാന്‍ ഇ- മെയില്‍ സംവിധാനം

റിയാദ്: കൊറോണവൈറസ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച കര്‍ഫ്യൂ വേളയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന ഇ-മെയില്‍ സംവിധാനമൊരുക്കി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ 13 മേഖലകളിലും അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സംഘത്തെ നിയമിച്ചതായി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

വ്യക്തിവിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും എന്തിന്, എങ്ങോട്ടാണ് യാത്രയെന്നതിനുള്ള വിശദീകരണവും രേഖയും ഉള്‍പ്പെടെ roc@ps.moi.gov.sa എന്ന ഇമെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ പരിശോധിച്ച് അധികം വൈകാതെ ഉദ്യോഗസ്ഥര്‍ അപേക്ഷകനെ ബന്ധപ്പെടും. അനിവാര്യമാണെന്ന് തെളിഞ്ഞാല്‍ യാത്ര അനുവദിക്കും.

Share this story