കുവൈത്തിലെ ഫഹാഹീലില്‍ 440 ഇന്ത്യന്‍ ഡെലിവറി ജീവനക്കാരും സാല്‍മിയ്യയില്‍ 150 ഏഷ്യക്കാരും ക്വാറന്റീനില്‍

കുവൈത്തിലെ ഫഹാഹീലില്‍ 440 ഇന്ത്യന്‍ ഡെലിവറി ജീവനക്കാരും സാല്‍മിയ്യയില്‍ 150 ഏഷ്യക്കാരും ക്വാറന്റീനില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലില്‍ 440 ഇന്ത്യന്‍ ഡെലിവറി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ക്വാറന്റീനിലാക്കി. ഇവിടെ താമസിക്കുന്ന ചില തൊഴിലാളികളെ ക്ലിനിക്കില്‍ വെച്ച് പരിശോധിച്ചതില്‍ അണുബാധ കണ്ടെത്തിയിരുന്നു. കൊറോണവൈറസ് ബാധയെന്നാണ് സംശയിക്കുന്നത്. കെട്ടിടത്തിന് സമീപം കനത്ത സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, സാല്‍മിയ്യയിലും താമസ കെട്ടിടം ക്വാറന്റീന്‍ ചെയ്തു. നേരത്തെ നഴ്‌സുമാര്‍ താമസിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. നിലവില്‍ ആരും താമസിക്കുന്നില്ല. കൊറോണവൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്നവരെയാണ് ഇവിടെ ക്വാറന്റൈന്‍ ചെയ്യുക. 150 ഏഷ്യന്‍ തൊഴിലാളികളെ ഈ കെട്ടിടത്തിലേക്ക് ക്വാറന്റൈന്‍ ചെയ്യാന്‍ മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് നേരം ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും.

Share this story