സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കുന്നതിന് സംവിധാനമൊരുക്കി ജവാസാത്

സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ എക്‌സിറ്റ്- റി എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കുന്നതിന് സംവിധാനമൊരുക്കി ജവാസാത്

റിയാദ്: കൊറോണവൈറസ് ബാധ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തേക്ക് വരാനാകാത്ത പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും എക്‌സിറ്റ്- റി എന്‍ട്രി വിസകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി ജവാസാത്. ഓണ്‍ലൈനിലാണ് കാലാവധി ദീര്‍ഘിപ്പിക്കല്‍ പ്രക്രിയ നടത്തേണ്ടത്. പ്രവാസി തൊഴിലാളികളുടെ കാര്യത്തില്‍ തൊഴിലുടമയും കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ഗൃഹനാഥനും https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കില്‍ പ്രവേശിച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം.

എത്ര കാലത്തേക്കാണ് വിസ ദീര്‍ഘിപ്പിക്കേണ്ടത് എങ്കില്‍ അത് വെബ്‌സൈറ്റില്‍ നല്‍കണം. ഫോം പൂര്‍ണമായി പൂരിപ്പിക്കണം. ദീര്‍ഘിപ്പിക്കുന്ന സമയം വരെ കാലാവധിയുള്ള ഇഖാമ വേണം. എല്ലാ വിവരവും അറബിയിലായിരിക്കണം നല്‍കേണ്ടത്. അറബിതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പേര് അറബി ഭാഷയില്‍ അല്ലാതെയും നല്‍കാം. പാസ്‌പോര്‍ട്ടിലെ വിവരങ്ങളാണ് നല്‍കേണ്ടത്.

ഇഖാമ, എക്‌സിറ്റ്- റി എന്‍ട്രി- ഫൈനല്‍ എക്‌സിറ്റ് വിസകള്‍ക്കും ജൂണ്‍ 30 വരെ പ്രത്യേക ഫീസ് ഈടാക്കില്ല. വാണിജ്യ വ്യാപാരത്തിന് അനുമതിയുള്ള പ്രവാസികളുടെ ഇഖാമ മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി തീരുകയാണെങ്കിലും ഫീസ് ഈടാക്കില്ല.

Share this story