ഗള്‍ഫില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കി സി ബി എസ് ഇ

ഗള്‍ഫില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കി സി ബി എസ് ഇ

ദുബൈ: ഗള്‍ഫ് അടക്കമുള്ള 25 വിദേശ രാജ്യങ്ങളിലെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നടത്താനുള്ള പരീക്ഷകള്‍ ഒഴിവാക്കി സി ബി എസ് ഇ. നിലവിലെ സാഹചര്യത്തില്‍ ഓരോ രാജ്യത്തിനും വ്യത്യസ്ത രീതിയില്‍ പരീക്ഷ നടത്തുന്നത് പ്രയാസകരമാണെന്നും മൂല്യനിര്‍ണയത്തിന് ഉത്തരപേപ്പറുകള്‍ ഇന്ത്യയിലെത്തിക്കുക പ്രായോഗികമല്ലെന്നും സി ബി എസ് ഇ അറിയിച്ചു.

മൂല്യനിര്‍ണ്ണയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സി ബി എസ് ഇ അടുത്തുതന്നെ പുറത്തുവിടും. നേരത്തെ, 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു.

അതേസമയം, രണ്ട് മാസത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് വോയ്‌സ്- വീഡിയോ കോളുകള്‍ക്ക് അവസരമൊരുക്കി ഇത്തിസാലാത്. പ്രതിമാസ ഇന്റര്‍നെറ്റ് കാളിംഗ് പ്ലാനാണ് രണ്ട് മാസത്തേക്ക് സൗജന്യമാക്കിയത്. ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ICP എന്ന് ടൈപ്പ് ചെയ്ത് 1012 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്താല്‍ മതി.

നിലവില്‍ ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ ആദ്യം ഇത് അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പിന്നീട് വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതി. മറ്റ് ഓഫറുകളും ഇത്തിസാലാത് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനിടെ, മൂന്നാം ടേമിലെ ബസ് ഫീസ് രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാന്‍ ദുബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) നിര്‍ദേശം നല്‍കി. ഏപ്രില്‍ അഞ്ചിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്ത്യന്‍- പാക്കിസ്ഥാനി സ്‌കൂളുകള്‍ ടേം ഒന്നിലെ ബസ് ഫീസ് ആണ് തിരികെ നല്‍കേണ്ടത്.

Share this story