വിദ്യാര്‍ഥികളുടെ ഫീസടക്കാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കള്‍ക്ക് കൈത്താങ്ങായി യു എ ഇയിലെ സ്‌കൂളുകള്‍

വിദ്യാര്‍ഥികളുടെ ഫീസടക്കാന്‍ പ്രയാസപ്പെടുന്ന രക്ഷിതാക്കള്‍ക്ക് കൈത്താങ്ങായി യു എ ഇയിലെ സ്‌കൂളുകള്‍

അബൂദബി: ലോകത്തുടനീളമുള്ള കൊറോണ നിയന്ത്രണങ്ങള്‍ കാരണം പല രക്ഷിതാക്കളും അതീവ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ഈയവസരത്തില്‍ കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടക്കുകയെന്നത് ഇവര്‍ക്ക് പ്രയാസമായിരിക്കും. ഇത് കണ്ടറിഞ്ഞ് ഇളവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ചില സ്‌കൂളുകള്‍.

ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമി, കൊളീജ്യേറ്റ് അമേരിക്കന്‍ സ്‌കൂള്‍, റാഫിള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, റാഫിള്‍സ് വേള്‍ഡ് അക്കാദമി തുടങ്ങിയവയുടെ നടത്തിപ്പുകാരായ ഇന്നോവെഞ്ച്വേഴ്‌സ് എജുക്കേഷനാണ് രക്ഷിതാക്കള്‍ക്ക് കൈത്താങ്ങായത്.

തൊഴില്‍ നഷ്ടം, ശമ്പളം വെട്ടിക്കുറക്കല്‍, വേതനമില്ലാ അവധി അടക്കമുള്ളവ നേരിടേണ്ടി വരുന്നവര്‍ക്ക് ഘട്ടംഘട്ടമായി ഫീസ് അടക്കാനുള്ള സൗകര്യം ഈ സ്‌കൂളുകള്‍ ഒരുക്കി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പലിശ രഹിത ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിയുമുണ്ട്. ജെംസ് എജുക്കേഷന്‍, പേസ് എജുക്കേഷന്‍ എന്നീ ഗ്രൂപ്പുകളും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story