കുവൈത്തില്‍ വ്യാഴാഴ്ച മരിച്ച ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ വ്യാഴാഴ്ച മരിച്ച ഇന്ത്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച മരിച്ച ഇന്ത്യക്കാരന് കോവിഡ്-19 രോഗമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അതേസമയം, ലോകാരോഗ്യ സംഘടനയുടെതാണ് അന്തിമ തീരുമാനമെന്നും അല്‍ അമീരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.അലി അലാലന്ദ പറഞ്ഞു.

60കാരനായ ഇന്ത്യക്കാരനെ വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. സ്രവ പരിശോധനയില്‍ കൊറോണവൈറസ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കൊറോണ ലക്ഷണങ്ങളോ ഈയടുത്ത് ആശുപത്രിയില്‍ വരികയോ ചെയ്തിട്ടില്ല. അതേസമയം, അദ്ദേഹം താമസിച്ച കെട്ടിടം ക്വാറന്റൈന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്.

Share this story