ഖത്തറില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആറ് മണിക്കൂര്‍ ജോലിയെടുത്താല്‍ മതി

ഖത്തറില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ആറ് മണിക്കൂര്‍ ജോലിയെടുത്താല്‍ മതി

ദോഹ: രാജ്യത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെയും ജോലി സമയം ആറ് മണിക്കൂറാക്കി ചുരുക്കി. കഴിഞ്ഞ ദിവസം സ്വകാര്യ- സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി സമയം ആറ് മണിക്കൂറാക്കിയിരുന്നു. മാത്രമല്ല, 80 ശതമാനം ജീവനക്കാരും വീട്ടിലോ താമസസ്ഥലത്തോ വെച്ച് ജോലി ചെയ്താല്‍ മതി.

 

തൊഴിലാളികളുടെ ശരീരോഷ്മാവ് നിത്യേന പരിശോധിക്കണം. ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മുന്‍കരുതലുകളെയും സംബന്ധിച്ച് അവര്‍ക്ക് നിരന്തരം പറഞ്ഞുകൊടുക്കണം. ശുചിത്വം പാലിക്കാന്‍ പ്രേരിപ്പിക്കണം. ഇക്കാര്യങ്ങള്‍ തൊഴിലാളികളുടെ മാതൃഭാഷയില്‍ പറഞ്ഞുകൊടുക്കാന്‍ കമ്പനി പ്രതിനിധികള്‍ ശ്രദ്ധിക്കണം.

 

തൊഴില്‍ സ്ഥലം, തൊഴിലാളികളുടെ താമസസ്ഥലം, ബസ്, ശൗചാലയങ്ങള്‍, അടുക്കളകള്‍, കാന്റീനുകള്‍, തൊഴിലാളികള്‍ ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം വൃത്തിയാക്കുയും അണുനശീകരണം നടത്തുകയും വേണം.

Share this story