ഹറം മസ്ജിദ് അണുവിമുക്തമാക്കാന്‍ 3500 തൊഴിലാളികള്‍

ഹറം മസ്ജിദ് അണുവിമുക്തമാക്കാന്‍ 3500 തൊഴിലാളികള്‍

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ളത് 3500 ശുചീകരണ തൊഴിലാളികള്‍. കൊറോണവൈറസ് ബാധ തടയുന്നത് ഒഴിവാക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായ ഈ പ്രവൃത്തി ഇരു ഹറമുകളുടെയും ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സിയാണ് നിരീക്ഷിക്കുന്നത്.

2160 ലിറ്റര്‍ പരിസ്ഥിതി സൗഹൃദ സാനിറ്റൈസേഷന്‍ മിശ്രിതമാണ് ഒരു തവണ ഹറം മസ്ജിദിന്റെ തറയും കാര്‍പറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്. 89 ശുചീകരണ യന്ത്രങ്ങളും ഉപയോഗിക്കുന്നു. ദിവസം ആറ് തവണയാണ് ഇവ ഉപയോഗിച്ച് കഴുകുന്നത്. കാര്‍പറ്റ് ഓരോ അഞ്ച് ദിവസം കൂടുമ്പോഴും വൃത്തിയാക്കും.

Share this story