ജിദ്ദയില്‍ ഏഴിടങ്ങളില്‍ കൂടി സമ്പൂര്‍ണ്ണ കര്‍ഫ്യൂ

ജിദ്ദയില്‍ ഏഴിടങ്ങളില്‍ കൂടി സമ്പൂര്‍ണ്ണ കര്‍ഫ്യൂ

ജിദ്ദ: ജിദ്ദ ഗവര്‍ണറേറ്റിലെ ഏഴ് പ്രദേശങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.

ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നു. കിലോ 14 സൗത്ത്, കിലോ 14 നോര്‍ത്ത്, അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുറയ്യാത്, കിലോ 13, പെട്രോമിന്‍ എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ഈ ഏഴ് പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും അവിടെ നിന്ന് പുറത്തുകടക്കലും നിരോധിച്ചിട്ടുണ്ട്. അതേസമയം, ഇവിടങ്ങളിലെ താമസക്കാര്‍ക്ക് രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയില്‍ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനും ആരോഗ്യസംബന്ധിയായ കാര്യങ്ങള്‍ക്കും പുറത്തുപോകാം.

Share this story