വേള്‍ഡ് എക്‌സ്‌പോയുടെ പുതിയ തീയതി നിര്‍ദേശിച്ച് യു എ ഇ

വേള്‍ഡ് എക്‌സ്‌പോയുടെ പുതിയ തീയതി നിര്‍ദേശിച്ച് യു എ ഇ

ദുബൈ: ദുബൈയില്‍ നടത്തേണ്ട വേള്‍ഡ് എക്‌സ്‌പോയുടെ പുതിയ തീയതി നിര്‍ദേശിച്ച് യു എ ഇ സര്‍ക്കാര്‍.

ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പോസിഷന്‍ (ബി ഐ ഇ) സമിതിക്ക് മുമ്പാകെയാണ് പുതിയ തീയതി ശിപാര്‍ശ ചെയ്തത്. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നടത്താമെന്ന നിര്‍ദേശമാണ് യു എ ഇ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 21ന് ബി ഐ ഇയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട 12 അംഗരാജ്യങ്ങളും ബി ഐ ഇ സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കെഴ്‌കെന്റ്‌സിസും പങ്കെടുക്കും.

ബി ഐ ഇ അംഗ രാജ്യങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടോട് കൂടി മാത്രമേ തീയതി മാറ്റത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ. കൊവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കേണ്ട വേള്‍ഡ് എക്‌സ്‌പോ മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

Share this story