പുറത്തിറങ്ങാനുള്ള പെര്‍മിറ്റിന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

പുറത്തിറങ്ങാനുള്ള പെര്‍മിറ്റിന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

ദുബൈ: അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങേണ്ടവര്‍ക്കുള്ള പെർമിറ്റിന്‌ https://dxbpermit.gov.ae/home എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് വീട് വിട്ടിറങ്ങാന്‍ അനുമതി ലഭിക്കുക.

ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാര നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മുഴുസമയം പ്രവര്‍ത്തിക്കുന്ന 800 737648 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. പുറത്തിറങ്ങാനുള്ള പെര്‍മിറ്റ്, നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകളുള്ള വിഭാഗങ്ങള്‍, പൊതു നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഈ നമ്പറില്‍ വിളിച്ചാല്‍ അറിയാം. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് രണ്ടാഴ്ചത്തേക്ക് ദുബൈയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.

Share this story