സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഏര്‍ളി ലീവ് പദ്ധതി

സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഏര്‍ളി ലീവ് പദ്ധതി

അബൂദബി: യു എ ഇയില്‍ ഏര്‍പ്പെടുത്തിയ കോവിഡ്- 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏര്‍ളി ലീവ്  പദ്ധതി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് മാനവവിഭ- ഇമാറാതിവത്കരണ മന്ത്രാലയമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ വാര്‍ഷിക അവധി തീയതികള്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ വേതനമില്ലാ അവധിക്ക് തൊഴിലുടമയോട് സമ്മതിക്കുകയോ വേണം. അവധി കാലയളവ് തൊഴിലുടമ എഴുതി നല്‍കണം. സ്വദേശത്തേക്കും മടങ്ങിവരാനുമുള്ള ടിക്കറ്റ് നല്‍കണം. കരാര്‍ തുടരണം. വേതനമില്ലാ അവധിയായിരിക്കും. ജീവനക്കാരന്‍ തിരിച്ചുവരികയും കോവിഡ് മുന്‍കരുതല്‍ കാലാവധി തീരുകയും ചെയ്താല്‍ അവധി തീരും.

Share this story