വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ തുറന്നു

വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ തുറന്നു

ജിദ്ദ: ഉംറ വിസയില്‍ രാജ്യത്തെത്തുകയും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്വദേശത്തേക്ക് മടങ്ങാനാതിരിക്കുകയും ചെയ്യുന്ന വിസാ കാലാവധി കഴിഞ്ഞ തീര്‍ഥാടകരുടെ സൗകര്യത്തിന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്സ്‌പോര്‍ട്ട് ഓഫീസുകള്‍ തുറന്നു. ഇവര്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഈ ഓഫീസുകള്‍ തുറന്നത്. നേരത്തെ ഹജ്ജ്- ഉംറ മന്ത്രാലയത്തിന് ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ സേവനം ലഭിക്കുക.

കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഉംറ തീര്‍ഥാടകരെ നിയമ നടപടികളില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാക്കാന്‍ രാജകീയ ഉത്തരവുണ്ടായിരുന്നു. മാത്രമല്ല നാടുകടത്തുന്നവരുടെ (നാടുകടത്തപ്പെട്ടവരുടെ വിരലടയാളം) പട്ടികയില്‍ ഇവരെ പെടുത്തി സ്വദേശത്തേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കും.

അതേ സമയം, ജിദ്ദയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നയിടങ്ങളിലെ താമസക്കാര്‍ക്ക് ദിവസം പതിനായിരം ഭക്ഷണപ്പൊതികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ അല്‍ ബെയ്ക്. സൗദിയിലെ ജനകീയ റസ്റ്റോറന്റ് ശൃംഖലയായ അല്‍ ബെയ്ക് പൊരിച്ച ചിക്കന്‍ അടക്കമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുക.

ജിദ്ദയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന ജില്ലകളിലാകും ഭക്ഷണ വിതരണം. ശനിയാഴ്ച മുതലാണ് സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ജിദ്ദയില്‍ മാത്രം അല്‍ ബെയ്കിന് 40ലേറെ ഔട്ട്‌ലെറ്റുകളുണ്ട്.

Share this story