ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാര്‍ക്കും പെര്‍മിറ്റ് വേണം

ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാര്‍ക്കും പെര്‍മിറ്റ് വേണം

ദുബൈ: രണ്ടാഴ്ചത്തേക്ക് 24 മണിക്കൂര്‍ അണുനശീകരണ പ്രക്രിയ പ്രഖ്യാപിച്ച ദുബൈയില്‍ റോഡിലിറങ്ങുന്ന കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധം. പുറത്തുപോകുന്നത് എന്തിനാണെന്ന വിശദാംശങ്ങള്‍, ഉപയോഗിക്കുന്ന ഗതാഗത സംവിധാനം തുടങ്ങിയവ https://dxbpermit.gov.ae/permits എന്ന വെബ്‌സൈറ്റില്‍ നല്‍കിയാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്.

ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാര നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മുഴുസമയം പ്രവര്‍ത്തിക്കുന്ന 800 737648 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. പുറത്തിറങ്ങാനുള്ള പെര്‍മിറ്റ്, നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകളുള്ള വിഭാഗങ്ങള്‍, പൊതു നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ഈ നമ്പറില്‍ വിളിച്ചാല്‍ അറിയാം. ശനിയാഴ്ച രാത്രി എട്ട് മണിക്കാണ് രണ്ടാഴ്ചത്തേക്ക് ദുബൈയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.

Share this story